കോഴിക്കോട് മുക്കം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് കുത്തേറ്റു

കോഴിക്കോട് മുക്കം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് കുത്തേറ്റു

 

കോഴിക്കോട്: മുക്കം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസിസ്റ്റന്റ് പ്രഫസര്‍ ജയചന്ദ്രന് ഓഫിസില്‍ വച്ച് കുത്തേറ്റത്. മദ്രാസ് ഐഐടിയില്‍ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ആളാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്‌നാട് ഈറോഡ് സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥി എന്ന വ്യാജേനയാണ് വിനോദ് രാവിലെ എന്‍ഐടിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജയചന്ദ്രന്റെ ഓഫിസില്‍ എത്തി വാക്കേറ്റമുണ്ടായി.

മേശപ്പുറത്തിരുന്ന പേനാക്കത്തി എടുത്ത് ജയചന്ദ്രനെ കുത്തുകയായിരുന്നു. കഴുത്തിലും വയറിലും കുത്തി. സംഭവം കണ്ട സെക്യൂരിറ്റിയും മറ്റധ്യാപകരും ചേര്‍ന്ന് വിനോദിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി. ജയചന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മദ്രാസ് ഐഐടിയില്‍ ഒരു ഗൈഡിന്റെ കീഴിലായിരുന്നു പഠനം നടത്തിയിരുന്നത്. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. രണ്ടു വര്‍ഷം മുമ്പാണ് സേലം സ്വദേശിയായ ജയചന്ദ്രന്‍ മുക്കം എന്‍ഐടിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

കോഴിക്കോട് മുക്കം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് കുത്തേറ്റു

Share

Leave a Reply

Your email address will not be published. Required fields are marked *