ടിപി വധക്കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്, ഇളവു പാടില്ലെന്ന് ഹൈക്കോടതി

ടിപി വധക്കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്, ഇളവു പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെകെ കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനും ജസ്റ്റിസുമാരായ ജയശങ്കരന്‍ നന്പ്യാരും കൗസര്‍ എടപ്പഗത്തും എടങ്ങിയ ബെഞ്ച് ശിക്ഷിച്ചു.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു.

ടിപി വധക്കേസിലെ പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവുമാണ് വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.

ടിപി വധക്കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്, ഇളവു പാടില്ലെന്ന് ഹൈക്കോടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *