ലഖ്നൗ: ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി. പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് തള്ളി.
പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്. 1993ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാ?ഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദ് കമ്മിറ്റി വാരാണസി കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.