ന്യൂഡല്‍ഹി: ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടി. കശ്മീരിലെ കത്വാ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ നീങ്ങിയത്. ഏറെ പണിപ്പെട്ട് പഞ്ചാബിലെ മുകേരിയനില്‍ വെച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്.
ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട് ഈ സ്ഥലങ്ങള്‍ തമ്മില്‍. വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
‘കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന ചരക്ക് ട്രെയിന്‍ പത്താന്‍കോട്ടിലേക്കുള്ള ചരിവ് കാരണം ഡ്രൈവറില്ലാതെ തനിയെ നീങ്ങുകയായിരുന്നു. പഞ്ചാബിലെ മുകേരിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിന്‍ നിര്‍ത്തി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’ -ജമ്മുവിലെ ഡിവിഷണല്‍ ട്രാഫിക് മാനേജറെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ആളില്ലാ ട്രെയിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ചരക്ക് ട്രെയിന്‍ അതിവേഗം സ്റ്റേഷനിലൂടെ കടന്നുപോകുന്നത് വീഡിയോയില്‍ കാണാം.
#pathankot
बिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.
पठानकोट के निकट कठुआ के पास से बगैर ड्राइवर की एक मालगाड़ी अनियंत्रित होकर दौड़ पड़ीरेलवे अधिकारियों द्वारा काफी मशक्कत के बाद आखिरकार होशियारपुर के निकट दसुआ के पास ट्रेन को रोक पाने में कामयाबी. pic.twitter.com/RoXSOuig5d— karan Kapoor (@karankapoor_ani) February 25, 2024