കോഴിക്കോട്: പ്രജാപിതാ ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബ്രഹ്‌മാകുമാരീസ് ആസ്ഥാനമായ ലൈറ്റ് പാലസില്‍ 88ാംമത് ശിവജയന്തി മാര്‍ച്ച്1മുതല്‍ മാര്‍ച്ച് 31 വരെ നടക്കുമെന്ന് ബ്രഹ്‌മാകുമാരിജലജ ബഹന്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭാരതത്തിലെ ആദ്യ ശിവലിംഗ പ്രതിഷ്ഠയായ സോമനാഥ ജ്യോതിര്‍ലിംഗ ദര്‍ശനം വൈകീട്ട് അഞ്ചുമണിക്ക് ശാന്തിഗിരി ആശ്രമത്തിലെ സന്യാസിയായ സ്വാമി വന്ദന രൂപ ഉദ്ഘാടനം ചെയ്യും. പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 30 മുതല്‍ 8 മണി വരെയും ജ്യോതിര്‍ ലിംഗ ദര്‍ശനത്തിനായി ശ്രീകോവില്‍ തുറന്നുകൊടുക്കും. മാര്‍ച്ച് 10ന് ബ്രഹ്‌മാകുമാരീസിന്റെ ജില്ലാ ആസ്ഥാനത്തില്‍ നടക്കുന്ന ശിവജയന്തി മഹോത്സവത്തിന്റെ ഉദ്ഘാടനം ഫിലിം മേക്കര്‍ ഷാജൂണ്‍ കാര്യാല്‍ നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യാതിഥികളായി തോമസ് ജി പടിക്കാല (ഡിജിഎം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ), ഡോക്ടര്‍ ചന്ദ്രകാന്ത് (ചന്ദ്രകാന്ത നേത്രാലയ) എന്നിവര്‍ സംബന്ധിക്കും. ബ്രഹ്‌മകുമാരിന്റെ കോഴിക്കോട് വയനാട് സഞ്ചാലികയായിരിക്കുന്ന രാജയോഗിനി ബ്രഹ്‌മാകുമാരി ജലജ ബഹന്‍ജി ശിവജയന്തി സന്ദേശം നല്‍കും. രാജയോഗിനി ബ്രഹ്‌മാകുമാരി ഷീജ ബഹന്‍ജി , രാജയോഗിനി ബ്രഹ്‌മാകുമാരി ഷീല ബഹന്‍ജി രാജയോഗിനി ബ്രഹ്‌മാകുമാരി ഷീബ ബഹന്‍ജി, ബ്രഹ്‌മകുമാര്‍ അനില്‍ ഭായ്, ബ്രഹ്‌മകുമാര്‍ രാധാകൃഷ്ണന്‍ ഭായ് എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് മൂന്നു മുതല്‍ മാര്‍ച്ച് 31 വരെ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ശിവ ജയന്തി പ്രോഗ്രാം സംഘടിപ്പിക്കും. മാര്‍ച്ച് 31ന് വെസ്റ്റ് ഹില്ലില്‍ എക്‌സ് സര്‍വീസ്മാന്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങോട് കൂടി ശിവജയന്തി ആഘോഷങ്ങള്‍ സമാപിക്കും. രാജയോഗിനി ബ്രഹ്‌മാകുമാരി ഷീജ ബഹന്‍ജി സ്വാഗതമാശംസിച്ചു. രാജയോഗിനി ബ്രഹ്‌മാകുമാരി ഷീബ ബഹന്‍ജി സന്ദേശം നല്‍കി.