അച്ചടിമാധ്യമങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ശുഭകരം

അച്ചടിമാധ്യമങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ശുഭകരം

വായനമരിക്കുന്നു, പുതുതലമുറ വായനയില്‍ മുഴുകുന്നില്ല, ടെക്‌നോളജിയുടെ വരവോടെ വായനമുഴുവന്‍ ഓണ്‍ലൈനിലേക്ക് വഴിമാറി എന്ന് പറയപ്പെടുന്ന ഒരുകാലത്ത് രാജ്യത്ത് അച്ചടിമാധ്യമങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വര്‍ധനവാണുണ്ടായിട്ടുള്ളതെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ് ഏറെ ശുഭകരമായ ഒരുവാര്‍ത്തയാണിത്. പത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വര്‍ധനവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1, 4836 രജിസ്റ്റര്‍ ചെയ്ത അച്ചടി മാധ്യമാധ്യമങ്ങളുണ്ട്. ദിനപത്രങ്ങള്‍ (127), വാരികകള്‍, മാഗസിനുകള്‍ എന്നിവയുടെ എന്നിവയുടെ വായനക്കാരായ കേരളക്കരയില്‍ 1,0834051 കോടിയാണിത്. ഏറ്റവും ശ്രദ്ധേയമായകാര്യം ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വന്നിട്ടുള്ള വര്‍ധനവാണ്. അതിനര്‍ഥം ഭാരതീയരുടെ നിത്യ ജീവിതത്തില്‍ വായനകൂടെയുണ്ട് എന്നാണ്. ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളുള്ളത്. (4496) രണ്ടാം സ്ഥാനം ഉറുദുവിനാണ് (1123). മലയാളത്തില്‍ പത്രങ്ങളും മാസികകളും വാരികകളുമടക്കം 340എണ്ണം നമ്മുടെ കൈകളിലെത്തുന്നുണ്ട്. രാജ്യത്ത് 40, 27144225കോടി അച്ചടി മാധ്യമങ്ങള്‍ വായിക്കുന്നതായാണ് കണക്കുകള്‍. വായനമരിക്കാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവരുടെ ഇടപെടലുകളും വിവരങ്ങളറിയാനുള്ള പൗരന്മാരുടെ താല്‍പര്യവുമാണ് അച്ചടിമാധ്യമങ്ങളുടെ ഈമുന്നേറ്റത്തിന് പിന്നില്‍. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പിന് അത്യന്താപേക്ഷികമാണ്.

അച്ചടിമാധ്യമങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ശുഭകരം

 

Share

Leave a Reply

Your email address will not be published. Required fields are marked *