അമിത് ഷാക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയുടെ ഹരജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

അമിത് ഷാക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയുടെ ഹരജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

 

ഡല്‍ഹി: അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ റാഞ്ചിയിലെ വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അമിത് ഷാ കൊലപാതക കേസ് പ്രതിയാണെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ബിജെപി നേതാവ് നവീന്‍ ഝായാണ് പരാതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ രാഹുല്‍ സമീപിക്കുമെന്നാണ് വിവരം.

2018ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമര്‍ശം നടത്തിയത്. സമാനമായ കേസ് ഉത്തര്‍പ്രദേശിലും നിലവിലുണ്ട്. യുപി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഹാജരായി ജാമ്യം നേടിയിരുന്നു. അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് യുപിയില്‍ കേസ് നല്‍കിയത്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹാജരാകണം.

 

അമിത് ഷാക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയുടെ ഹരജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

Share

Leave a Reply

Your email address will not be published. Required fields are marked *