ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം പ്രവര്‍ത്തനം മാതൃകാപരം

ശിഹാബ് തങ്ങള്‍ സ്വയം സഹായ സംഘം പ്രവര്‍ത്തനം മാതൃകാപരം

കോഴിക്കോട്: കക്ഷി രാഷ്ട്രിയത്തിനും ജാതിമത വിഭാഗീയതക്കും അതീതമായി പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ സ്വയംസഹായ സംഘം കേരളവനിതാ വിങ്ങ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം മുന്‍മന്ത്രിയും എംഎല്‍എയും ആയ അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന സാധാരണക്കാരായ വനിതകളുടെ കമ്മറ്റി സഹായം നല്‍കുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനം മാതൃകാപരണമാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു. ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി എം മുസമ്മില്‍ പുതിയറയുടെ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം പി കെ കബീര്‍ സലാല, പികെ കോയ കുഞ്ഞു, മൊയ്തീന്‍ ചാലിയം, ഹൈറുനീസ ഫറൂഖ്, സൈനബ മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു. സാബിറ പൈക്കാട്ട് സ്വാഗതവും ഷക്കീല കക്കോടി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സജിത ബേപ്പൂര്‍ നന്ദിയും രേഖപ്പെടുത്തി.

 

 

 

 

 

ശിഹാബ് തങ്ങള്‍ സ്വയം സഹായ
സംഘം പ്രവര്‍ത്തനം മാതൃകാപരം

 

Share

Leave a Reply

Your email address will not be published. Required fields are marked *