കോഴിക്കോട്: യുവ സംരംഭകരുടെ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രമായ പ്രവൃതി ആയുര്‍ ഹെറിറ്റേജ് 25ന് ഞായര്‍ വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അഖില്‍.ആര്‍ കൃഷ്ണനും, പ്രോഗ്രാം കമ്മറ്റി ചെയര്‍മാനും, മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ടുമായ ഷെവ.സി.ഇ.ചാക്കുണ്ണിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ.ജോഷ്വക്ക് നല്‍കി നിര്‍വ്വഹിക്കും.
മലബാറിന്റെ ടൂറിസം വികസനത്തില്‍ ആയൂര്‍വ്വേദ ചികിത്സാ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മലബാര്‍ ടൂറിസം കൂടുതല്‍ പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഷെവ.സി.ഇ.ചാക്കുണ്ണി ചൂണ്ടിക്കാട്ടി. നഗര സഭ ഏഴഴക് പദ്ധതിയുമായി നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ പൂര്‍ണ്ണമായും പൈതൃക രീതിയിലാണ് പ്രവൃതി ആയൂര്‍ ഹെറിറ്റേജ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണിവരെയും ഞായറാഴ്ചകളില്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 വരെയുമാണ് പ്രവര്‍ത്തന സമയം. വാര്‍ത്താസമ്മേളനത്തില്‍ ഡോ.അഖിലാ ശങ്കര്‍, മഞ്ജുശ്രീ, അഡ്വ.എം.കെ.അയ്യപ്പന്‍, പി.ഐ.അജയന്‍ പങ്കെടുത്തു.