പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു

പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു

തിരുവനന്തപുരം:അഡീഷനല്‍ ഗതാഗത കമ്മിഷണറും കെഎസ്ആര്‍ടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു.കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നല്‍കി. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കര്‍.

ബിജു പ്രഭാകര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. . ലേബര്‍ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തിനു പിന്നാലെയാണ് ബിജു പ്രഭാകറിനെ വ്യവസായ സെക്രട്ടറിയാക്കിയത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.

വ്യവസായ വകുപ്പില്‍ മൈനിങ് ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്‍ഡ്ലൂം, കാഷ്യൂ വകുപ്പുകള്‍ക്കു പുറമേ ഗതാഗതവകുപ്പില്‍നിന്ന് റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിനു നല്‍കി. ഗുരുവായൂര്‍ ദേവസ്വം കമ്മിഷണറുടെയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും ചുമതലയും നല്‍കിയിട്ടുണ്ട്.

 

 

പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *