തെക്കെപ്പുറം കിസ്സ 25ന്

തെക്കെപ്പുറം കിസ്സ 25ന്

കോഴിക്കോട്: സിയസ് കൊയുടെ ആഭിമുഖ്യത്തില്‍ സിയസ് കൊ വനിതാവേദിയുടെ സഹകരണത്തോടെ നടത്തുന്ന തെക്കേപ്പുറം കിസ്സ മേയര്‍ ഡോ. ബീനാ ഫിലിപ്പ്‌ഫെബ്രുവരി 25ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കുണ്ടുങ്ങല്‍ ബറാമി ഹാളി (മാസ് ഗേറ്റ് )ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൗണ്‍സിലര്‍ കെ.മൊയ്തീന്‍കോയ മുഖ്യ പ്രഭാഷണം നടത്തും.
തെക്കേപ്പുറത്ത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലിം തറവാടുകളില്‍ നടന്ന വിവാഹത്തിന്റെ പുനരാവിഷക്കാരം, ഡോക്യൂമെന്റ് ചിത്രീകരണം, കുടുംബ സംഗമം, കിസ്സ പറയല്‍ എന്നിവയാണു ‘തെക്കേപ്പുറം കിസ്സ’.
പഴയകാല വരന്‍മാരുടെ പാരമ്പര്യവേഷമായ അങ്കര്‍ക്കയും തൊപ്പിയും ഷൂസും ധരിച്ചുള്ള പുതിയാപ്പിള വരവും മത്താപ്പ് അണിഞ്ഞവധുവിന്റെ പുതുക്കവും പുനരാവിഷ്‌കാരത്തിന്റെ ഭാഗമായി അരങ്ങേറും.
ചടങ്ങില്‍ സിയസ്‌കൊ നിര്‍മ്മിക്കുന്ന ഡോക്യൂമെന്ററിയുടെ സ്വിച് ഓണ്‍ കര്‍മ്മം സിയസ്‌കൊ മുന്‍പ്രസിഡന്റ് സി.എ.ഉമ്മര്‍കോയ നിര്‍വ്വഹിക്കും.ചടങ്ങിന് മാറ്റ് കൂട്ടാന്‍ സിയസ് കൊ മെമ്പര്‍മാരും കുടുംബാംഗങ്ങളും ഒത്തുചേരും. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒപ്പന പരിപാടിക്ക് നിറം പകരും.

ഉച്ചക്ക് ശേഷം സിയസ്‌കൊ മുന്‍ പ്രസിഡണ്ട് പി.ടി.മുഹമ്മദലി പഴയകാല സംഭവ വികാസങ്ങള്‍ (കിസ്സ പറയല്‍)ന് തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സിയസ്‌കൊ പ്രസിഡണ്ട് എഞ്ചി.പി.മമ്മദ് കോയ അധ്യക്ഷത വഹിക്കും. പാരമ്പര്യ വേഷമായ കാച്ചിയും പെണ്‍കുപ്പായവും കസവ് തട്ടവും ഇപ്പോഴും ധരിക്കുന്ന 40 പേരെ അഡ്വ.നൂര്‍ബിന റഷീദ് ആദരിക്കും. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് വിശിഷ്ടാഥിതി ആയിരിക്കും. മുസ്ലിം തറവാടുകളില്‍ കല്ല്യാണം വിളിച്ചിരുന്ന കൈസുമ്മക്ക് വ്യവസായ പ്രമുഖന്‍ സി.ബി.വി.സിദ്ദീഖ് ഉപഹാരം നല്‍കും. കൗണ്‍സിലര്‍ പി.ഉഷാദേവി ടീച്ചര്‍ ആശംസ അര്‍പ്പിക്കും. പ്രവേശനം പാസ് മുഖേനയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സന്നാഫ് പാലക്കണ്ടി, ജന.കണ്‍വീനര്‍ ബ്രസീലിയ ഷംസുദ്ദീന്‍, കണ്‍വീനര്‍ സി.ഇ.വി.അബ്ദുല്‍ ഗഫൂര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പി.എന്‍.റഷീദലി, പബ്ലിസിറ്റി ചെയര്‍മാന്‍ സി.പി.എംസെയ്ദ് അഹമ്മദ്, സി.വഹീദ, പി.ഫസീല എന്നിവര്‍ പങ്കെടുത്തു.

 

 

 

 

തെക്കെപ്പുറം കിസ്സ 25ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *