തിരുവനന്തപുരം ചാക്കയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിനി രണ്ടു വയസ്സായ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നു.
തിരുവനന്തപുരം: ചാക്കയില്‍ ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. കുട്ടി ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടേതാണോ എന്നു തിരിച്ചറിയാനാണ് ഡിഎന്‍എ പരിശോധന. ഞായറാഴ്ച കാണാതായ കുട്ടിയെ 19 മണിക്കൂറിനുശേഷം 500 മീറ്റര്‍ അകലെയുള്ള കുറ്റികാട്ടില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടികളെ കിട്ടിയാല്‍ നാട്ടിലേക്ക് പോകുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു പോകാനാകില്ലെന്നാണ് പൊലീസ് നിലപാട്. കുട്ടിയെ എങ്ങനെ കാണാതായി എന്നതിനെ സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. സ്ഥിരീകരിക്കുന്ന തെളിവുകളില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.