കോഴിക്കോട് : പറമ്പില്‍ ബസാര്‍ പ്രഭാതം ഗ്രന്ഥശാലയും സേവ് പൂനൂര്‍ പുഴ ഫോറവും ചേര്‍ന്ന് പറമ്പില്‍ ബസാറില്‍ പൊതുയോഗം സംഘടിപ്പിച്ചു. 25 ഞായര്‍ രാവിലെ 8 മണി മുതല്‍ പുളക്കടവ് മുതല്‍ പറമ്പില്‍ കടവ് വരെ 2 കിലോമീറ്റര്‍ ദൂരം ശുചീകരിക്കുന്നതിന്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടി ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം. എ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ ശുചിത്വ മിഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കോര്‍പ്പറേഷന്‍ പൂളക്കടവ് 11-ാം വാര്‍ഡ് കമ്മിറ്റി, എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ് നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍, ബിജു കക്കയത്തിന്റെ നേതൃത്വത്തിലുള്ള കൂരാച്ചുണ്ട് റസ്‌ക്യൂ ടീം അംഗങ്ങളും സേവ് പൂനൂര്‍ പുഴ ഫോറം വളന്റിയര്‍മാരും ശുചീകരണ പ്രവൃത്തിയില്‍ അണിനിരക്കും. പൂനൂര്‍ പുഴ ശുചീകരണ സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.പുഷ്പാംഗദന്‍ അധ്യക്ഷനായി. സേവ് പൂനൂര്‍ പുഴ ഫോറം ചെയര്‍മാന്‍ പി.എച്ച്.താഹ, പ്രഭാതം ഗ്രന്ഥശാല പ്രസിഡന്റ് സി. അശോകന്‍ മാസ്റ്റര്‍, കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.മഞ്ജുള, പൂനൂര്‍ പുഴ ശുചീകരണ സംഘാടക സമിതി ചെയര്‍മാന്‍ പി. സുധീഷ്, കമ്മിറ്റി അംഗം സി. പ്രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാതം വായനശാല സെക്രട്ടറി പി.എം. രത്‌നാകരന്‍ സ്വാഗതവും ഗ്രന്ഥശാല കമ്മിറ്റി അംഗം എ. സലീല്‍ നന്ദിയും പറഞ്ഞു. സി. പ്രദീപ് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പൂനൂര്‍ പുഴയുടെ ഉത്ഭവസ്ഥാനം മുതല്‍ വിവിധ കടവുകളിലെ ഇന്നത്തെ സ്ഥിതി വിശദമാക്കുന്ന ‘പുഴയമ്മ ‘ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായി.
പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ കൈകോര്‍ക്കാം