കോഴിക്കോട്: ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി.അബൂബക്കര്‍ രചിച്ച ദേശാഭിമാനി ചരിത്രം 26ന് തിങ്കള്‍ വൈകിട്ട് 4 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി പ്രകാശനം ചെയ്യും. ബി.എം.സുഹറ പുസ്തകം ഏറ്റുവാങ്ങും. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഡോ.കെ.പി.മോഹനന്‍ പുസ്തക പരിചയം നടത്തും. പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മാധ്യമങ്ങളും ദേശീയ രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഡോ.ജോണ്‍ ബ്രിട്ടാസും, ഭാവി കേരളത്തിന്റെ ദേശാഭിമാനി എന്ന വിഷയത്തില്‍ ദേശാഭിമാനി റസിഡണ്ട് എഡിറ്റര്‍ വി.ബി.പരമേശ്വരന്‍ അതിഥി സംഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തക ആര്‍.പാര്‍വ്വതി ദേവി ആശംസ നേരും. ദേശാഭിമാനിയുടെ എണ്‍പതു വര്‍ഷത്തെ ചരിത്രം സമഗ്രമായി രേഖപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ചരിക്കുന്നത് ചിന്ത പബ്ലിഷേഴ്‌സാണ്. പി.പി.അബൂബക്കര്‍ മറുമൊഴി നടത്തും. ദേശാഭിമാനി മാനേജര്‍ ഒ.പി.സുരേഷ് സ്വാഗതവും, ചിന്ത പബ്ലിഷേഴ്‌സ് എഡിറ്റര്‍ കെ.എസ്.രഞ്ജിത് നന്ദിയും പറയും.