ജിദ്ദ: വിവിധ ഭാരതീയ കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഫെബ്രു 23ന് വിന്റര്‍ നൈറ്റ്’ എന്ന ശീര്‍ഷകത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കലാസന്ധ്യ അരങ്ങേറുന്നു.വൈകിട്ട് മൂന്നു മണി മുതലാണ് പരിപാടി നടക്കുക.
ഗാനമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പെയിന്റിംഗ് കോമ്പറ്റീഷന് നാട്ടില്‍ നിന്നെത്തിയ സെലിബ്രിറ്റികളുടെ പ്രോഗ്രാമുകള്‍ എന്നിവ നടക്കും.
പ്രവേശനം സൗജന്യവും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമായിരിക്കും.
കലാകാരന്മാരുടെ മികച്ച പങ്കാളിത്തം കൊണ്ട് മാസ്മരികമാവുന്ന വിന്റര്‍ നൈറ്റ് പ്രവാസ ലോകത്തിനു മികച്ച ആസ്വാദക സന്ദര്‍ഭവും ഒപ്പം പ്രവാസ ജീവിതത്തിലെ മികച്ച ഓര്‍മ്മയും മായിരിക്കുമെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.ബോളിവുഡ് പ്ലേബാക്ക് സിംഗര്‍ രചന ചോപ്ര, സ്മിത തിവാരി, ശബാന അന്‍ഷാദ്, ഡോക്ടര്‍ നവ്യ വിനോദ് എന്നിവര്‍ ഒരുക്കുന്ന
ബോളിവുഡ് പഞ്ചാബി ഗുജറാത്തി ഗാനങ്ങള്‍.
പതിനാലാം രാവ് ഫെയിം വിന്നറും പ്ലേ ബാക്ക് സിംഗര്‍ ആയ ബാദുഷ, സല്മാന് എന്നിവര്‍ അണിയിച്ചൊരുക്കുന്ന ഗാനങ്ങളും പ്രോഗ്രാമിന് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിന്റര്നെറ്റ് ബോളിവുഡ് ഷോ
ഫെബുവരി 23 ന്