കോഴിക്കോട്: ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തെയും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുവാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രാഷ്ട്രീയ ജനതാദള്‍ എല്ലാ ഘടകങ്ങളും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിപ്പിക്കുവാന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നിയമനുസൃതമായ മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് അനുവദിച്ചു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
വയനാട്ടില്‍ സമീപകാലത്ത്
വന്യ മൃഗ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടത് അതീവ ഗുരുതരമായ സാഹചര്യമാണ് അവിടെയുള്ളത. അടിയന്തര സത്വര നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ ജനതാദള്‍ നേതൃത്വത്തില്‍ പാര്‍ലമെന്റ് കണ്‍വെന്‍ഷനുകള്‍ 29ന് പൂര്‍ത്തീകരിക്കും.
ജാതി സെന്‍സസ് പ്രധാന പ്രശ്‌നമായി ഉയര്‍ത്തി കൊണ്ടുവരാനും സാമൂഹ്യനീതി പ്രസ്ഥാനങ്ങളുടെ മഹാസംഗമം ചേര്‍ക്കുവാനും യോഗം തീരുമാനിച്ചു
കോഴിക്കോട് വര്‍ത്തക മണ്ഡലം ഹാളില്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജന.സെക്രട്ടറി ഡോ വര്‍ഗീസ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡണ്ടുമാര്‍, പോഷക സംഘടന പ്രസിഡണ്ടുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.