ന്യൂഡല്‍ഹി: സമരം ശക്തമാക്കാന്‍ ഉറച്ച് കര്‍ഷക സംഘങ്ങള്‍.ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ രാജ്യതലസ്ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് ഹരിയാണ അതിര്‍ത്തിയില്‍ ഇന്ന് പുനഃരാരംഭിക്കും. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി തല്‍ക്കാലം നിര്‍ത്തിവെച്ചെങ്കിലും മാര്‍ച്ച് വീണ്ടും ആരംഭിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് നീക്കം.
പഞ്ചാബ് ഹരിയാണ അതിര്‍ത്തികളില്‍നിന്ന് ബുധനാഴ്ച രാവിലെ 11-ന് മാര്‍ച്ച് തുടങ്ങാനാണ് കര്‍ഷകരുടെ പദ്ധതി. മാര്‍ച്ചിനെ തടുക്കാന്‍ കടുത്ത പ്രതിരോധം ഒരുക്കി ഹരിയാണയുടെ അതിര്‍ത്തിയില്‍ പോലീസും കേന്ദ്രസേനകളും കാവലിനുണ്ട്. പല തലത്തിലുള്ള ബാരിക്കേഡുകളും കോണ്‍ക്രീറ്റ് മതിലുകളും ഹരിയാണ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്.അതിര്‍ത്തി പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിരിക്കുകയാണ്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തര വാദി സര്‍്കകാര്‍ ആയിരിക്കുമെന്നും തങ്ങള്‍ സമാധാനപരമായി പ്രതിഷേധം തുടങ്ങാനാണ്ശ്രമിക്കുന്നതെന്നും കര്‍ഷക നേതാവ് സര്‍വാന്‍ സിങ്പാന്ഥര്‍ പറഞ്ഞു. ഒന്നുകില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ സമരം തുടരാന്‍ അനുവദിക്കുക.തീരുമാനിക്കേണ്ട്ത കേന്ദ്ര സര്‍ക്കാരാണ്.
സമരം ശക്തമാക്കാന്‍ ഉറച്ച് കര്‍ഷകര്‍, ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും