കോഴിക്കോടിന്റെ വികസന തേരോട്ടത്തിന് നേതൃത്വം നല്‍കുന്ന എം.കെ രാഘവന്‍ എം.പി കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊണ്ട് മാര്‍ച്ച് 01 മുതല്‍ 09 വരെ മണ്ഡലത്തില്‍ ജന ഹൃദയ യാത്ര സംഘടിപ്പിക്കുകയാണ്. ഒരു ദിവസം ഒരു അസംബ്ലി നിയോജക മണ്ഡലം എന്ന രീതിയിലാണ് യാത്ര സംവിധാനിച്ചിരിക്കുന്നത്. ആദ്യ ദിവസമായ മാര്‍ച്ച് 01 വെള്ളിയാഴ്ച കൊടുവള്ളി നിയോജക മണ്ഡലത്തില്‍ കട്ടിപാറയില്‍ നിന്നും ആരംഭിച്ച് നരിക്കുനി സമാപിക്കും. രണ്ടാം ദിനമായ മാര്‍ച്ച് 02 ശനിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കൂരാചുണ്ട് നിന്നും ആരംഭിച്ച് അത്തോളി അങ്ങാടിയില്‍ സമാപിക്കും. മൂന്നാം ദിനമായ മാര്‍ച്ച് 03 ഞായര്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ കാരന്തൂരില്‍ നിന്നും ആരംഭിച്ച് പന്തീരങ്കാവ് സമാപിക്കും. മാര്‍ച്ച് നാലിന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ക്രിയേറ്റീവ് കോണ്‍ക്ലേവ് 24 ബൂത്ത് സമിതി സംഗമം നടക്കുന്നതിനാല്‍ യാത്ര ഉണ്ടാവില്ല. നാലാം ദിനമായ മാര്‍ച്ച് 05 ചൊവ്വാഴ്ച എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പുതിയാപ്പയില്‍ നിന്നും ആരംഭിച്ച് കക്കോടി ബസാറില്‍ സമാപിക്കും. അഞ്ചാം ദിനമായ മാര്‍ച്ച് 06 ബുധനാഴ്ച ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ബേപ്പൂരില്‍ നിന്നും ആരംഭിച്ച് രാമനാട്ടുകര സമാപിക്കും. ആറാം ദിനമായ മാര്‍ച്ച് 07 വ്യാഴാഴ്ച കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ മൂഴിക്കലില്‍ നിന്നും ആരംഭിച്ച് മുതലക്കുളം മൈതാനിയില്‍ സമാപിക്കും. മാര്‍ച്ച് 08 ശിവരാത്രിയായതിനാല്‍ ജാഥ ഒഴിവാക്കിയിട്ടുണ്ട്. ഏഴാം ദിനമായ മാര്‍ച്ച് 09 ശനിയാഴ്ച കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ കോവൂരില്‍ നിന്നും ആരംഭിച്ച് ചക്കുംകടവ് സമാപിക്കും. ഓരോ ദിവസവും ജാഥക്ക് ഇരുപതോളം സ്വീകരണ പോയന്റുകള്‍ ഉണ്ടായിരിക്കും, വിവിധ സ്വീകരണ പോയന്റുകളിലും, ഉദ്ഘാടന, സമാപന സമ്മേളനങ്ങളിലും യു.ഡി.എഫ് ന്റെ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.