വെസ്റ്റ്ഹില്‍ :പാടാന്‍ കഴിവുണ്ടായിട്ടും പൊതുവേദിയില്‍ അവസരം ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരെയും, സംഗീതം പഠിക്കുവാന്‍ ആഗ്രഹമുണ്ടായിട്ടുംസാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും സംഗീതം അഭ്യസിപ്പിക്കുന്നതിന് സംഗീത കല സാംസ്‌കാരിക വേദി റോയല്‍ ബില്‍ഡിംഗില്‍ സൗജന്യ സംഗീത പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
എഴുത്തുകാരിയും, ഗായികയും, അധ്യാപികയും, പ്രഭാഷകയുമായ ഡോക്ടര്‍ ഇ.പി. ജ്യോതി ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് ബൈജു അമ്പാടി അദ്ധ്യക്ഷത വഹിച്ചു.
കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കലാമണ്ഡലം സത്യവ്രതന്‍ മാസ്റ്ററെ പൊന്നാട അണിയിക്കുകയും, എസ്.കെ.എസ്.വിയുടെ രക്ഷാധികാരി കെ.ടി. സദാനന്ദന്‍ ഗുരുക്കള്‍ ഉപഹാരം നല്‍കി ആദരിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി .എസ് സത്യഭാമ മുഖ്യാതിഥിയായി, നടരാജ നൃത്ത സംഗീത വിദ്യാലയം പ്രിന്‍സിപ്പല്‍ കെ.ടി. ലളിത ടീച്ചര്‍ മുഖ്യസാന്നിധ്യം വഹിച്ചു.
അഡ്വ.എം.പി. സൂര്യനാരായണന്‍, പ്രശസ്ത ഗസല്‍ ഗായകന്‍ കെ .ടി ബക്കര്‍, കെ .ടി സദാനന്ദന്‍ ഗുരുക്കള്‍, ചാത്തനാടത്ത്‌പ്രേമന്‍ , ഉഴുത്താല്‍ സജീവന്‍, മിനിജ ജ്യോതിഷ്, പാറക്കണ്ടി സഞ്ജീവന്‍, ശൈലജ ജയകൃഷ്ണന്‍, പി.രാഗിണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജനറല്‍ സെക്രട്ടറി കെ.ടി. അരവിന്ദാക്ഷന്‍ സ്വാഗതവും പറയുകയും, ട്രഷറര്‍ പി.ജയകൃഷ്ണന്‍ ( റിട്ടേര്‍ഡ് എസ്. ഐ ) നന്ദിയും പറഞ്ഞു.തുടര്‍ന്ന് എസ് .കെ . എസ് .വി അംഗങ്ങളുടെ സംഗീത വിരുന്നും അരങ്ങേറി.
സൗജന്യ സംഗീത പരിശീലനകേന്ദ്രം ഉല്‍ഘാടനം ചെയ്തു