കോഴിക്കോട്: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 100 കോടി രൂപ വക മാറ്റി ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ മുന്‍പില്‍ ധര്‍ണ്ണ നടത്തി.ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ മൂസ പന്തീരങ്കാവ് അധ്യക്ഷത വഹിച്ചു.ചുമട്ടു തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. നിയമത്തില്‍ കലോചിതമായ മാറ്റം കൊണ്ടുവരിക, കോടതി വിധികളിലെ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങളെ അതിജീവിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക,ക്ഷേമനിധി ബോര്‍ഡിന്റെ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ . ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു. കെ പി സക്കീര്‍,ജോയ് പ്രസാദ് പുളിക്കല്‍, മടപ്പള്ളി മോഹനന്‍, അഡ്വക്കേറ്റ് കെഎം കാതിരി, മജീദ് പുതിയ കടവ്, കെ നിയാസ്, പി കെ ഷാഫി എന്നിവര്‍ പ്രസംഗിച്ചു. കെ സുരേഷ് പി സൈതലവി, ആസാദ്. എ, എം രാജേഷ് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
ധര്‍ണ്ണ നടത്തി