ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. 400 സീറ്റ് നേടുകയെന്ന പദ്ധതി നടക്കാന്‍ പോകുന്നില്ലെന്നാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഖര്‍ഗെ പറഞ്ഞത്. 100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തില്‍ നിന്നും പുറത്തുപോകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവചിച്ചു.
കോണ്‍ഗ്രസ് മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണ്. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖര്‍ഗെ പറഞ്ഞു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് ആ പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല” മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.