രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാധ്യതയുള്ളത് കേരളത്തില്‍; മുഖ്യമന്ത്രി

രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാധ്യതയുള്ളത് കേരളത്തില്‍; മുഖ്യമന്ത്രി

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാധ്യതയുള്ളത് കേരളത്തിലാണെന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന യുവാക്കള്‍ ലിംഗഭേദമന്യെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവാക്കളാണ് ഒരു നാടിന്റെ മുഖമെന്നും അത് വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ മുഖം വാടിയാല്‍ വരുംതലമുറയുടെ കാര്യമാകെ ഇരുളിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് പുതിയ മേഖലയിലും മലയാളിയുടെ സാന്നിധ്യമുണ്ട്.അത് നമ്മള്‍ ആര്‍ജ്ജിച്ചെടുത്ത ശേഷിയാണ്.വിദേശത്ത് പോകുന്ന ചെറുപ്പക്കാര്‍ സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പിനിരയാകരുതെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമന സമൂഹത്തിന് ശാസ്ത്ര ബോധവും യുക്തി ചിന്തയും അത്യാവശ്യമാണ്. യുവജനങ്ങള്‍ ആ രീതിയില്‍ വളരുകയും മുന്‍പന്തിയില്‍ വരികയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

 

രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍
സാധ്യതയുള്ളത് കേരളത്തില്‍; മുഖ്യമന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *