കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്-അവളിടം ക്ലബ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ‘ലഹരി വിമുക്ത ക്യാമ്പാസിനായി’ എന്ന മുദ്രാവാക്യത്തില്‍ ഉയിര്‍പ്പ് കലാജാഥ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ:പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്,യുവജന കമ്മീഷന്‍ അഗം പി സി ഷൈജു,കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ:എല്‍ ജി ലിജീഷ്,കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ സി രേഖ,വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ ടീച്ചര്‍,കോളേജ് പ്രിന്‍സിപ്പല്‍ സച്ചിന്‍ സി ജെയിംസ്,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് ഇ ആര്‍,കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സ്‌നേഹ, ജില്ല പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പ്രത്വിയില്‍ , എം സിനാന്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ ടി കെ സുമേഷ് സ്വാഗതവും അവളിടം ജില്ല കോര്‍ഡിനേറ്റര്‍ കെ എം നിനു നന്ദിയും പറഞ്ഞു.