ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് പെടോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെയായിരുന്നു ചേര്‍ത്തല വെട്ടക്കല്‍ വലിയ വീട്ടില്‍ പ്രദീപിന്റെ മകള്‍ ആതിര പ്രദീപ് (32) മരിച്ചത്.
അക്രമം നടത്തിയ ഭര്‍ത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രന്‍ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപം രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുബ വഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് റിപ്പോര്‍ട്ട്.
ഭര്‍ത്താവ് പെടോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു