കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്‍ ബൈത്തുസ്സകാത്ത് കേരളയുടെ സഹകരണത്തോടെ നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. എസ്.ഐ.ഒ – ജി.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ക്ക് നല്‍കി പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി അയ്യൂബ് തിരൂര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സോഷ്യല്‍ സ്റ്റഡീസ്, ലീഗല്‍, മീഡിയ, മാനേജ്മെന്റ്, പ്യുവര്‍ സയന്‍സ് എന്നീ മേഖലയിലാണ് പ്രധാനമായും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നത്. പീപ്പിള്‍സ് ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ടാലന്റ് എക്സാമിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും, ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 40 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. ഇതോടെ 2023-24 അധ്യയന വര്‍ഷം ആകെ 180 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുകയുണ്ടായി. കോഴിക്കോട് വിദ്യാര്‍ഥി ഭവനം ഹാളില്‍ നടന്ന വിതരണ പരിപാടിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ അബ്ദുല്‍ റഹീം കെ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ബൈത്തുസ്സകാത്ത് കേരള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹബീബ് സി.പി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം മുബഷിറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു. പ്രൊജക്റ്റ് ഡയറക്ടര്‍ റമീം സി, അന്‍ഷഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.