വിമാനത്തിലെ യാത്രക്കാര്‍ക്ക് വിമാനം ഇറങ്ങിയാല്‍ ലഗേജ് ലഭിക്കുന്നത് വൈകിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ച വ്യോമ മന്ത്രാലയം. വിമാനമിറങ്ങി മിറങ്ങി മുപ്പത് മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് ലഗേജ് ലഭിക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്‍രെ പുതിയ നിര്‍ദ്ദേശം. ഇന്ത്യയിലെ ചില മുന്‍നിര എയര്‍ലൈനുകള്‍ക്ക് ഫെബ്രുവരി 26 വരെ തങ്ങളുടെ ലഗേജ് വിതരണം കാര്യക്ഷമമാക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതുകൂടാതെ, വിമാനത്തിന്റെ എഞ്ചിന്‍ ഷട്ട് ഡൗണ്‍ ചെയ്ത് 10 മിനിറ്റിനുള്ളില്‍ ആദ്യത്തെ ബാഗ് ബാഗേജ് ബെല്‍റ്റില്‍ എത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ലഗേജ് വൈകുന്നത് പല വിമാനത്താവളങ്ങളിലും സ്ഥിരമായ ഒരു പ്രശ്നമാണ്. അത് വിമാനക്കമ്പനി ജീവനക്കാരും യാത്രക്കാരും തമ്മില്‍ കൈയാങ്കളിക്കു വരെ കാരണമാകാറുണ്ട്. ബാഗേജ് ലഭിക്കാന്‍ ഒരു മണിക്കൂറോളം വൈകുന്നത് പതിവാണ്, എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ തുടങ്ങിയ ഉള്‍പ്പെടെ ഏഴ് വിമാനക്കമ്പനികളോടാണ് ബാഗേജ് സമയബന്ധിതമായി എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ നടപ്പിലാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിര്‍ദേശിച്ചത്.
ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ലഭിക്കാന്‍ എടുക്കുന്ന സമയം നിരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഏഴ് എയര്‍ലൈനുകളുടെ 3,600 വിമാനങ്ങളുടെ ലഗേജ് വിതരണമാണ് നീരീക്ഷിച്ചത്.
വ്യോമയാന മന്ത്രിലായത്തിന്റെ നിര്‍ദേശം അനുസരിച്ച് ആദ്യത്തെ ബാഗേജ് ‘വിമാനത്തിന്റെ എഞ്ചിന്‍ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ബാഗേജ് ബെല്‍റ്റില്‍ എത്തണം, അവസാന ബാഗ് 30 മിനിറ്റിനുള്ളിലും. ബഗേജ് വെല്‍റ്റില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയവും വര്‍ദ്ധിക്കും. ഇതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതേത്തുടര്‍ന്നാണ് ലഗേജ് വിതരണത്തില്‍ കര്‍ശന നിര്‍ദേശം പുറത്തിറക്കുന്നതെന്നും വ്യോമയാനമന്ത്രായലം വ്യക്തമാക്കി.