വടകര: നിരാലംബരായ രോഗികള്‍ക്ക് ആശ്വാസത്തിന്റെ പുതിയ തണലൊരുക്കുന്നതിനുവേണ്ടി വടകര സി.എച്ച് സെന്റര്‍ ആരംഭിക്കുന്ന മെഡിചലഞ്ച് ക്യാംപയ്ന്‍ മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. റിലീഫ് പ്രവര്‍ത്തനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് തങ്ങള്‍ പറഞ്ഞു. നിശ്ശബ്ദമായി, ആരോടും സങ്കടങ്ങള്‍ പറയാതെ എത്രയോ നിര്‍ധനരായ രോഗികള്‍ നമുക്കു ചുറ്റുമുണ്ടാവാം. അവരെ കണ്ടെത്തി അര്‍ഹര്‍ക്ക് ആശ്വാസമെത്തിക്കുക എന്നത് അങ്ങേയറ്റം ശ്ലാഘനീയമാണ്. അദ്ദേഹം പറഞ്ഞു. പ്രൊഫ: പാമ്പള്ളി മഹമൂദ്, നമ്പൂരിക്കണ്ടി അബൂബക്കര്‍ഹാജിക്കുവേണ്ടി ചെറുമകന്‍ മഹബിന്‍ മുഹമ്മദ്, ടിപി മൊയ്തു എന്നിവരില്‍നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് മെഡി ചലഞ്ച് സാമ്പത്തിക സമാഹരണത്തിനു സാദിഖലി തങ്ങള്‍ തുടക്കം കുറിച്ചു. വടകര താലൂക്കിലെ നൂറുകണക്കിനു രോഗികള്‍ക്ക് വര്‍ഷത്തില്‍ 12000രൂപയുടെ സൗജന്യചികില്‍സ ലഭ്യമാക്കുന്ന രോഗചികില്‍സയ്‌ക്കൊരു കൈസഹായം എന്ന സേവനപദ്ധതിയുടെ വിജയത്തിനാണ് സെന്റര്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. അമ്പതു ലക്ഷം രൂപ വാര്‍ഷിക ബജറ്റ് കണക്കാക്കുന്ന പദ്ധതിക്കു നാട്ടിലും വിദേശത്തുമുള്ള ഉദാരമനസ്‌കരുടെ നിസ്സീമമായ സഹകരണമാണ് സെന്റര്‍ പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല അദ്ധ്യക്ഷതവഹിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര മുഖ്യാഥിതിയായിരുന്നു അബ്ദുറഹിമാന്‍ മക്ക സ്വാഗതമാശംസിച്ചു. സൂപ്പി തിരുവള്ളൂര്‍, പികെസി റഷീദ്, പിഎം മുസ്ഥഫമാസ്റ്റര്‍ വിവിധ ചാപ്റ്റര്‍ നേതാക്കളായ ഇബ്രാഹീം മുറിച്ചാണ്ടി (ദുബൈ), ഫൈസല്‍ഹാജി എടപ്പള്ളി (കുവൈറ്റ്), ഫദീല മൂസ്സഹാജി (ബഹറൈന്‍),സികെവി യൂസഫ്, തായമ്പത്ത് കുഞ്ഞാലി, എന്‍പി അബ്ദുള്ളഹാജി, അബ്ദുല്‍കരീം മാനസ, പികെസി അബ്ദുറഹിമാന്‍ ഹാജി, പിസി അസ്സന്‍കൂട്ടിഹാജി, പി മുഹമ്മദ്,പ്രോ:കെകെ മഹമൂദ്,ഏപി മഹമൂദ് ഹാജി,പികെസി ഇല്യാസ് മച്ചിങ്ങല്‍ ഫൈസല്‍ അന്‍സാര്‍ മൂകച്ചേരി എന്നിവര്‍ ആശംസനേര്‍ന്നു.
മെഡി ചലഞ്ച് ക്യാംപയ്ന്‍ ഉദ്ഘാടനം ചെയ്തു