കൊണ്ടോട്ടി മണ്ഡലം എംമ്പ്രെയ്‌സ് 2024 പ്രതിഭകള്‍ക്കുള്ള സ്‌നേഹാദരം

കൊണ്ടോട്ടി മണ്ഡലം എംമ്പ്രെയ്‌സ് 2024 പ്രതിഭകള്‍ക്കുള്ള സ്‌നേഹാദരം

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലം എംമ്പ്രെയ്‌സ് 2024 പ്രതിഭകള്‍ക്കുള്ള സ്‌നേഹാദരം നീറാട് മുസ്ലിം ലീഗ് ഓഫീസ് പരിസരത്തു വെച്ച് നടത്തി. കൊണ്ടോട്ടി മണ്ഡലം കെ എം സിസി വൈസ് പ്രസിഡന്റ് എം എം സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി ഉദ്ഘടനം നിര്‍വഹിച്ചു, രായിന്‍കുട്ടി നീറാട്, എ കെ മുഹമ്മദ്, ടി കെ കുഞ്ഞന്‍, ഇസ്മായില്‍ പഴേരി, സി എ സലാം ഹാജി, കുഞ്ഞിമുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതിഭകള്‍ക്കുള്ള സ്‌നേഹാദരം അഖിലേന്ത്യാ സംബോ മത്സരത്തിലും സംസ്ഥാന ജൂജിത്സു ചാബ്യന്‍ഷിപ്പിലും സ്വര്‍ണ മെഡലുകള്‍ നേടിയ മുഹമ്മദ് റിഷിനും പാട്ടു പാടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കൊച്ചു ഗായകന്‍ മുഹമ്മദ് മാസിനും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി മോമെന്റോ കൈമാറി.

പരിപാടിയില്‍ പ്രമുഖ വ്യക്തിത്തങ്ങള്‍ പങ്കെടുത്തു, കൊണ്ടോട്ടി മണ്ഡലം ജിദ്ദ കമ്മിറ്റി ട്രെഷറര്‍ മുജീബ് മുതുവല്ലൂര്‍ സ്വാഗതവും പുളിക്കല്‍ പഞ്ചായത്ത് ജെന: സെക്രട്ടറി കോയക്കുട്ടി നന്ദിയും പറഞ്ഞു.

 

 

 

 

കൊണ്ടോട്ടി മണ്ഡലം എംമ്പ്രെയ്‌സ് 2024 പ്രതിഭകള്‍ക്കുള്ള സ്‌നേഹാദരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *