സംസ്ഥാനത്തിനുള്ള കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാല്‍ കേരളത്തിന് കൂടുതസ കടമെടുക്കുന്നതിന് അനുമതി നല്‍കാമെന്ന് ഇതുസംബന്ധി വാദത്തിനിടെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേന്ദ്രത്തിന്റെ ഈ തീരുമാനം കേരളം നിരാകരിക്കുകയും ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നു കോടതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് മാര്‍ച്ച് ആറിലേക്ക് മാറ്റി.
കേസില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ കേസും ചര്‍ച്ചയും ഒരുപോലെ കൊണ്ടുപോകാനാകില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ എന്‍ വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു.കേരളം നിലവില്‍ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിച്ചാല്‍ 13000 കോടി കടമെടുക്കുന്നതിന് അനുമതി നല്‍കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ 13000 കോടി രൂപ കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്നും കേസ് നല്‍കിയില്ലെങ്കില്‍ പോലും ഈ കാലാവധിയില്‍ കേരളത്തിന് 13000 കോടി കടമെടുക്കാനാകുമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നത് 26000 കോടി കടമെടുക്കാനാണ് ആവശ്യപ്പെടുന്നതെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കടമെടുപ്പ് പരിധിയിലും താഴെയാണ് കേരളം കടമെടുത്തതെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 5000 കോടി രൂപ കേന്ദ്രം നല്‍കിയപ്പോള്‍ കേരളത്തെ തഴഞ്ഞുവെന്നും സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന തുകപോലും കേസിന്റെ പേരില്‍ കേരളത്തിന് നിഷേധിക്കുകയാണെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം ചിലവഴിക്കുന്നതിന്റെ അത്ര തുക രാജ്യത്തെ മറ്റൊരു സംസ്ഥാനവും ചിലവഴിക്കുന്നില്ലെന്നും സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാര്‍ഗരേഖപ്രകാരമുള്ള കടമെടുപ്പിനാണ് സംസ്ഥാനത്തിന് അനുമതി നല്‍കുന്നതെന്നും കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ജിഡിപിയുടെ മൂന്നു ശതമാനത്തിന് അപ്പുറത്തേക്ക് കടമെടുക്കുന്നതിന് സംസ്ഥാനത്തിന് അനുമതി നല്‍കിയിരുന്നതായും അത്തരം ഇളവുകള്‍ ഇനിയും നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുകയുടെ കാര്യം മാത്രമാണ് കേന്ദ്രം പറയുന്നതെന്നു കേരളംകോടതിയില്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട് കോടതി തന്നെ അന്തിമ തീര്‍പ്പ് കല്‍പിക്കണമെന്നു കേരളം ആഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് കേസ് വിശദമായി വാദം കേള്‍ക്കാന്‍ മാര്‍ച്ച് ആറിലേക്ക് മാറ്റിയത്.കേരളം കേസ് നല്‍കിയതാണ് കേന്ദത്തിന്റെ എതിര്‍പ്പിന് കാരണമെന്ന് ധനമന്ത്രി പറഞ്ഞു.