വന്യജീവി ആക്രമണം:നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസംവരുത്തരുത്;രാഹുല്‍

വന്യജീവി ആക്രമണം:നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസംവരുത്തരുത്;രാഹുല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ വരുത്തരുതെന്ന് വയനാട് എം.പി. രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു രാഹുല്‍.

തുടര്‍ച്ചയായിട്ടുള്ള വന്യജീവി ആക്രമണങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ലെന്നും മരിച്ചത് പാവപ്പെട്ട വീടുകളിലെ മനുഷ്യരാണെന്നും അവര്‍ക്ക് അര്‍ഹതപ്പെട്ട പണം ഉടന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങളുമായി ഞാന്‍ സംസാരിച്ചു. എല്ലാ കുടുബങ്ങള്‍ക്കും അവരുടെ അത്താണിയെയാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇപ്പോഴാണ് പണത്തിന്റെ ആവശ്യം,’ – രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും വയനാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദേശീയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല.

 

 

വന്യജീവി ആക്രമണം:നഷ്ടപരിഹാരം നല്‍കുന്നതില്‍
കാലതാമസംവരുത്തരുത്;രാഹുല്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *