പാഠ്യ പദ്ധതിയില്‍ ഭാഷാ പഠനം പരിഷ്‌കരിച്ചുള്ള കരിക്കുലം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; എം കെ രാഘവന്‍ എം പി .

പാഠ്യ പദ്ധതിയില്‍ ഭാഷാ പഠനം പരിഷ്‌കരിച്ചുള്ള കരിക്കുലം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; എം കെ രാഘവന്‍ എം പി .

അത്തോളി  :സംസ്ഥാനത്തെ പാഠ്യ പദ്ധതിയില്‍ ഭാഷാ പഠനം പരിഷ്‌കരിച്ചുള്ള കരിക്കുലം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു.അത്തോളി ജിവിഎച്ച്എസ്സിലെ ശത വാര്‍ഷികാഘോഷമായ ശതം സഫലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 5-ാം ക്ലാസ് വരെ ഭാഷ പഠനത്തിനുള്ള പ്രത്യേക കരിക്കുലം ഉണ്ടാവണം. തൊഴിലിനായി കേരളം വിട്ട് പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം. ഭൂരിഭാഗം പേര്‍ക്കും ഭാഷ വിഷയങ്ങള്‍ക്ക് പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കും അഭിമുഖം നേരിടുന്നതില്‍ പരാജയമാകും. ഇതിന് മാറ്റം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നതായും എം പി കൂട്ടിച്ചേര്‍ത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍,സ്‌പോര്‍ട്‌സ് അക്കാദമി പ്രഖ്യാപനം നടത്തി. ലോഗോ രൂപകല്പന ചെയ്തതിന്റെ ഉപഹാരം സിനിമതാരം ദേവരാജ് ദേവ് സമ്മാനിച്ചു. ശതം സഫലം നാമനിര്‍ദ്ദേശകനുള്ള
ഉപഹാരം ഫ്‌ലവേഴ്‌സ് ടി.വി ഫെയിം ലക്ഷ്യ സിജീഷ് സമ്മാനിച്ചു.
പ്രത്യേക സപ്ലിമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അജീഷ് അത്തോളിക്ക് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സി.കെ. റിജേഷ്, പ്രിന്‍സിപ്പല്‍, സി.ജി.പാര്‍വതി, ഷീബാ രാമചന്ദ്രന്‍, എ.എം സരിത, കൊയിലാണ്ടി എ.ഇ.ഒ ഗിരീഷ് കുമാര്‍പി.ടി.എ. പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍,എം.പി.ടി.എ. ചെയര്‍ പേഴ്‌സണ്‍ ശാന്തി മാവീട്ടില്‍, പ്രിന്‍സിപ്പല്‍ കെ.പി. ഫൈസല്‍,സുനില്‍ കൊളക്കാട്, ചങ്ങാതികൂട്ടം പ്രസിഡന്റ് സാജിദ് കോറോത്ത്, എ.എം.വേലായുധന്‍, പി.അജിത് കുമാര്‍, ടി.പി,അബ്ദുല്‍ ഹമീദ്, സി.എം,സത്യന്‍, ടി.ഗണേശന്‍, ടി.കെ.കരുണാകരന്‍, എ.എം, രാജു,സി.ടി. റജി, കൊല്ലേത്ത് ഗോപാലന്‍, അജീഷ് അത്തോളി, പി.കെ.മൂസക്കോയ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പി.ബി.നിഷ, കെ. ശ്രീലേഖ, സ്‌കൂള്‍ ലീഡര്‍ ഐഷ നിയ, ഹെഡ് മിസ്ട്രസ്, പി.പി. സുഹറ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി.കോഴിക്കോട് നാന്തല കൂട്ടത്തിന്റെ പകര്‍ന്നാട്ടം സംഗീത നൃത്ത പരിപാടിയും നടന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ഡിസംബര്‍ 31 ന് അവസാനിക്കും.

 

 

 

പാഠ്യ പദ്ധതിയില്‍ ഭാഷാ പഠനം പരിഷ്‌കരിച്ചുള്ള കരിക്കുലം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; എം കെ രാഘവന്‍ എം പി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *