സര്‍ക്കാര്‍ ആശുപത്രികളിലെ മാനവശേഷി കുറവ് പരിഹരിക്കണമെന്ന് കെ ജി എം ഒ എ (കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) കോഴിക്കോട് ജില്ലാ ഘടകം യോഗം ആവശ്യപ്പെട്ടു.എല്‍എസ്ജിഡി വകുപ്പ് പുറപ്പെടുവിച്ച പുതിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിയമിക്കാവുന്ന ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍, പ്രസ്തുത സര്‍ക്കുലര്‍ പിന്‍വലിച്ച് ഓരോ സ്ഥാപനത്തിന്റെയും ജോലി ഭാരത്തിനനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അല്ലാത്ത പക്ഷം മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും പൊതു ജനത്തിന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഗണ്യമായ കുറവ് വരുമെന്നും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും രോഗി- ഡോക്ടര്‍ അനുപാതം നിര്‍വചിക്കണമെന്നും കെ ജി എം ഒ എ കോഴിക്കോട് ജില്ലാ ഘടകം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ രോഗികള്‍ക്ക് കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മുഴുവന്‍ സമയം ഗൈനക്കോളജിസ്റ്റ്, അനസ്‌തേഷ്യയോളോജിസ്‌റ്, പീഡിയാട്രീഷന്‍ എന്നിവരുടെ സേവനം ലഭ്യമാവുന്ന തരത്തില്‍ ഡെലിവറി പോയിന്റുകള്‍ നടപ്പാക്കുക, വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ അവസാനിപ്പിക്കാനാവശ്യമായ സത്വര നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കോഴിക്കോട് ഐ എം എ. ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു. കെ ജി എം ഒ എ- സംസ്ഥാന പ്രസിഡണ്ട്: ഡോ. സുരേഷ് ടി. എന്‍ മുഖ്യാഥിതിയായിരുന്നു. ഡോ: വിപിന്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ജന. സെക്രട്ടറി ഡോ . സുനില്‍ പി കെ, ട്രഷറര്‍ ഡോ. ജോബിന്‍ ജി ജോസഫ്, മാനേജിങ് എഡിറ്റര്‍- ഡോ. റീന എന്‍ ആര്‍, വൈസ് പ്രസിഡന്റ്- ഡോ. മുരളീധരന്‍ എം, ജോയിന്റ് സെക്രട്ടറി- ഡോ. രാജേഷ് ഓ. ടി എന്നിവര്‍ സംസാരിച്ചു.
ഡോ: വിപിന്‍ വര്‍ക്കി (ജില്ലാ പ്രസിഡണ്ട്), ഡോ. രഞ്ജിത്ത് ജി (ജില്ലാ സെക്രട്ടറി) .ഡോ. ജിനീഷ് എ പി (ട്രഷറര്‍). ഡോ: ലജ്‌നി എ, ഡോ: നൗഷാദ് യു.പി, ഡോ. അബ്ദുല്‍ ബാരി പി കെ (വൈസ് പ്രസിഡന്റ്മാര്‍), ഡോ അഫ്‌സല്‍ സീ കെ, ഡോ. സ്മിതാ എ. റഹ്‌മാന്‍, ഡോ: ബബിത കെ.ബി (ജോ. സെക്രട്ടറിമാര്‍) തുടങ്ങിയവര്‍ സ്ഥാനമേറ്റു.
സര്‍ക്കാര്‍ ആശുപത്രികളിലെ മാനവശേഷി കുറവ് പരിഹരിക്കണം: കെ.ജി.എം.ഒ.എ