എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ 19 മുതല്‍

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ 19 മുതല്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷകള്‍ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. പൊതുപരീക്ഷ മാര്‍ച്ച് നാലുമുതല്‍ 25 വരെ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.

ഹയര്‍ സെക്കന്‍ഡറി

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെ 9.30-ന് പരീക്ഷ തുടങ്ങും. ഫെബ്രുവരി 15-ന് തുടങ്ങിയ മോഡല്‍ പരീക്ഷകള്‍ 21-ന് സമാപിക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് സമാപിക്കും. രാവിലെ 9.30 മുതല്‍ പരീക്ഷകള്‍ തുടങ്ങും. ഇപ്പോള്‍ നടക്കുന്ന മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 21-ന് അവസാനിക്കും.

പൊതുപരീക്ഷകള്‍

ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ പൊതുപരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി 27-ന് അവസാനിക്കും.

 

 

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ 19 മുതല്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *