വ്‌ളാഡ്മിര്‍ പുട്ടിന്റെ മുഖ്യഎതിരാളിയും പ്രതിപക്ഷനേതാവുമായ അലക്‌സി നവല്‍നിയുടെ ദുരൂഹമരണത്തില്‍ റഷ്യയില്‍ വ്യാപക പ്രതിഷേധം. യൂറോപ്പിലെ റഷ്യന്‍ എംബസികകള്‍ക്ക് മുന്നില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചു. പുടിന്റെ കടുത്ത വിമര്‍ശകനായതിനാലും, നവാല്‍നിയെ അപായപ്പെടുത്താന്‍ പുടിന്‍ മുമ്പ് ശ്രമിച്ചിരുന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാലുമാണ്് പെട്ടെന്നുള്ള ഈ മരണം പുടിനുമേല്‍ സംശയം ജനിപ്പിക്കുന്നത്. ബെര്‍ലിനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ പുടിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. സംഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്ന് റഷ്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ബ്രിട്ടന്‍ ആവശ്യപ്പെട്ടു. നവല്‍നിയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിപ്പ് ബൈഡനും നല്‍കിയിട്ടുണ്ട്.
2011-12ല്‍ പുടിനെതിരെ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നവാല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്.
റഷ്യന്‍ പ്രതിപക്ഷ നേതാവ് നവല്‍നിയുടെ ദുരൂഹമരണം;പുടിനെതിരെ വ്യാപക പ്രതിഷേധം