കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പിന്‍പറ്റി, മഹല്ലുകളുടെ പുരോഗതിക്ക് മുന്നേറ്റമൊരുക്കലാണ് പാണക്കാട് ഖാസി ഫൗണ്ടേഷനിലൂടെ വിഭാവന ചെയ്യുന്നതെന്ന് പാണക്കാട് സാദിക്കലിശിഹാബ് തങ്ങള്‍
പറഞ്ഞു.പാണക്കാട് ഖാസി ഫൗണ്ടേഷന്റെ മഹല്ല് നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും, ജന ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും, ജനസംഖ്യയിലെ വര്‍ദ്ധനവും, മഹല്ലുകളുടെ ആവശ്യങ്ങളും, പരാതികളും, തര്‍ക്കങ്ങളും, വിദ്യാഭ്യാസ പുരോഗതിക്കും മഹല്ലുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം കൊടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗം ഉണ്ടാകണമെന്ന ആലോചനയുടെ ഭാഗമായിട്ടാണ് മഹല്ല് നേതൃ സംഗമം സംഘടിപ്പിച്ചത്.
സമസ്തയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്. നമ്മുടെ സമൂഹത്തില്‍ ഒരു ഭാഗത്ത് സമ്പന്നതയും മറു ഭാഗത്ത് ദാരിദ്ര്യവും, മുഴു പട്ടിണിയുമുണ്ട്. പാവപ്പെട്ടവരെ സഹായിക്കലും, എണ്ണിച്ചുട്ട അപ്പം പോലെ വേതനം വാങ്ങി ജീവിക്കുന്ന മഹല്ല് ജീവനക്കാരെ സാമൂഹിക സുരക്ഷക്ക് കീഴില്‍ കൊണ്ട് വരാന്‍ പാണക്കാട് ഖാസി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.