മലയാള സിനിമ 22 മുതല്‍ റിലീസ് ചെയ്യില്ല; ഫിയോക്

മലയാള സിനിമ 22 മുതല്‍ റിലീസ് ചെയ്യില്ല; ഫിയോക്

ഫെബ്രുവരി 22 (വ്യാഴാഴ്ച)മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.സിനിമ റിലീസായി 42 ദിവസത്തിനു ശേഷം മാത്രം ഒ.ടി.ടി റലീസ് എന്ന കരാര്‍ നിര്‍മ്മാതാക്കള്‍ ലംഘിക്കുന്നതാണ് തീരുമാനത്തിന് കാരണമെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു. ബുധനാഴ്ക്കകം പരിഹാരം വേണമെന്ന് ഫിയോക് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം റിലീസ് നിര്‍ത്തിവെയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ പ്രതികരിച്ചിട്ടില്ല.

 

 

 

 

മലയാള സിനിമ 22 മുതല്‍ റിലീസ് ചെയ്യില്ല; ഫിയോക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *