കെ.സുരേന്ദ്രന്റെ പദയാത്ര 20 ജില്ലകളില്‍

കെ.സുരേന്ദ്രന്റെ പദയാത്ര 20 ജില്ലകളില്‍

എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 20ന് കോഴിക്കോട്ടെത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊണ്ടയാട് ദേശീയ പാതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് രാവിലെ ആറര മണിക്ക് വോക് ആന്‍ഡ് ടോക്ക് പരിപാടി നടത്തും. തുടര്‍ന്ന് ഏഴരയോടെ വളയനാട് ക്ഷേത്ര ദര്‍ശനം നടത്തും. പിന്നീട് മാറാട് ബലിദാനികളുടെ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. അരയ സമാജം പ്രവര്‍ത്തകരോടൊപ്പം പ്രഭാത ഭക്ഷണം. 10.30ന് മെഡിക്കല്‍ കോളേജില്‍ കേന്ദ്ര പദ്ധതിയില്‍ നിര്‍മ്മിച്ച പിഎംഎസ്എസ് വൈ കെട്ടിടം സന്ദര്‍ശിക്കും. ഉച്ചക്ക് 12 മണിക്ക് മലബാര്‍ പാലസില്‍ പൗര പ്രമുഖരുമായി സ്‌നേഹ സംഗമം. ഒരു മണിക്ക് എസ്‌സി,എസ്ടി സംഘടനാ നേതാക്കളുമായി ചര്‍ച്ചയും ഉച്ചഭക്ഷണവും. വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തുന്നവരുടെ സംഗമം 2.30ന് നടക്കും. മുതലക്കുളം മൈതാനത്ത് ഉദ്ഘാടന സമ്മേളനത്തിന് ശേഷം പദയാത്ര പാളയം, കല്ലായ്, പന്നിയങ്കര വഴി മോഡേണ്‍ ബസാറില്‍ സമാപിക്കും . വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.മോഹന്‍ദാസ്, ബിജെപി ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.

 

 

 

 

കെ.സുരേന്ദ്രന്റെ പദയാത്ര 20 ജില്ലകളില്‍

Share

Leave a Reply

Your email address will not be published. Required fields are marked *