കോഴിക്കോട്: വനിതാ സംരംഭകരുടെ കൂട്ടായ്മയായ വിമണ്‍ ഒണ്‍ട്രപ്രണര്‍ നെറ്റ് വര്‍ക്കിന്റെ (ഡബ്ല്യു.ഇ.എന്‍) വെന്‍വണ്ടര്‍ ഫെയര്‍ 2024 നാളെ (ശനിയാഴ്ച) ചക്കോരത്തുകുളം റോട്ടറി യൂത്ത് സെന്ററില്‍ നടക്കുമെന്ന് ചാപ്റ്റര്‍ പ്രസിഡണ്ട് മിനി ശിവശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതാ സംരംഭകരുടെ സംരംഭങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പളളി സ്ഥാപിച്ച പ്രസ്ഥാനമാണ് വുമണ്‍
ഒണ്‍ട്രപ്രണര്‍ നെറ്റ് വര്‍ക്ക്. കൊച്ചിയാണ് ആസ്ഥാനം. തൃശൂര്‍, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ചാപ്റ്ററുകളിലായി തൊളളായിരം മെമ്പര്‍മാരുണ്ട്. ചെറുകിട സംരംഭകരും, വന്‍കിട സംരംഭകരും അംഗങ്ങളാണ്. വെന്‍വണ്ടര്‍ ഫെയര്‍, കാലത്ത് 10 മണിക്ക് ആരംഭിച്ച് രാത്രി 8 മണിക്കവസാനിക്കും. അംഗങ്ങളുടെ ഉല്‍പ്പന്നങ്ങളായ ജ്വല്ലറി ഐറ്റംസ്, അലങ്കാര വസ്തുക്കള്‍, ചമയ വിളക്കുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഫുഡ്സ്റ്റാളുകള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. വനിതാസംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താന്‍ മേള വഴിയൊരുക്കുമെന്ന് മിനി ശിവശങ്കരന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ചാപ്റ്റര്‍ ഭാരവാഹികളായ ഉത്തര രാമകൃഷ്ണന്‍, സൗമ്യ റാം, ശില്‍പ്പ മേനോന്‍, ബിന്ദു വിജയന്‍ എന്നിവരും സംബന്ധിച്ചു.