മധുര മനോഹരം മലബാറിന്റെ രുചിമേളം ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ 17,18ന്

മധുര മനോഹരം മലബാറിന്റെ രുചിമേളം ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ 17,18ന്

ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്) ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ 17,18ന് മൊകവൂര്‍ ലാവന്‍ഡീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് കാലത്ത് 10.30ന് എം.കെ.രാഘവന്‍ എം.പി ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മേളയില്‍ ഓട്ടോ എക്‌സ്‌പോ, ഫുഡ്‌ഫെസ്റ്റ്, ടോക്ക് ഷോ, ഫാമിലി മീറ്റ്, മ്യൂസിക്കല്‍ ഈവ് എന്നിവയും ഉണ്ടാകും. വിജയത്തിലേക്കുള്ള രുചിക്കൂട്ടുകള്‍ എന്ന വിഷയത്തില്‍ 17ന് ഉച്ചക്ക് ശേഷം നടക്കുന്ന സെഷനില്‍ ബിസിനസ് ട്രെയിനര്‍ കസാക് ബെന്‍ജലിയും, ‘ജീവിക്കാന്‍ മറന്ന കട്ടവടക്കാരന്‍’ എന്ന വിഷയത്തില്‍ 18ന് രാവിലെ ഹാപ്പി ലൈഫ് ട്രെയിനിങ് സിഇഒ സി.എ.റസാക്കും ക്ലാസുകള്‍ നയിക്കും. ബേക്കിന്റെ സഹോദര സംഘടനകളായ സ്മാര്‍ട് ടീമിന്റെയും ലേഡീസ് വിങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങും നിര്‍വഹിക്കും. തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നല്ലളം, ജന.സെക്രട്ടറി റാഷിക് തൂണേരി, ഷമീര്‍ വട്ടക്കണ്ടി, അഷ്‌റഫ് നല്ലളം നൗഫല്‍ ഗ്രാന്‍ഡ്, ഷോജില്‍ അശോക് എന്നിവര്‍ പങ്കെടുത്തു.

 

 

 

 

മധുര മനോഹരം മലബാറിന്റെ രുചിമേളം
ബേക്ക് മലബാര്‍ ട്രേഡ് ഫെയര്‍ 17,18ന്

Share

Leave a Reply

Your email address will not be published. Required fields are marked *