യുപിഐ യുഎഇയിലും നടപ്പായത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്ന് യുഎഇയിലെ അഹ്ലന്‍ മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയില്‍ ഇന്ത്യ പുതിയ ചരിത്രമെഴുതിയെന്നും, മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും പരിപാടിയില്‍ മോദി വ്യക്തമാക്കി.
മലയാളവും തമിഴും ഉള്‍പ്പെടെ നാല് ഭാഷകളില്‍ ഇത് ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു തുടങ്ങിയത്. ജന്മനാട്ടിലെ മണ്ണിന്റെ സുഗന്ധവുമായാണ് എത്തിയതെന്നും ്‌ദ്ദേഹം കൂട്ടിചേര്‍ത്തു. യുഎഇയുമായുള്ള ആത്മബന്ധം വ്യക്തമാക്കാന്‍ ഇടയ്ക്ക് അറബിയിലും സംസാരിച്ചു. ഇന്ത്യ യുഎഇ ബന്ധം നാള്‍ക്കുനാള്‍ ദൃഢമായി കൊണ്ടിരിക്കുകയാണ്. യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ ഏറ്റവും വലിയ നിക്ഷേപക രാജ്യവുമാണ്. ഇവിടെ യുപിഐയും റുപെയും നടപ്പാക്കാനായത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.
അഹ്ലന്‍ മോദി പരിപാടിയില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പ്രസംഗത്തിന് ശേഷം കാണികളെയെല്ലാം തുറന്ന വാഹനത്തില്‍ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ മടക്കം.
യുപിഐ യുഎഇയിലും നടപ്പായത് പ്രവാസികള്‍ക്ക് നേട്ടമാകും; അഹ്ലന്‍ മോദിയില്‍ പ്രധാനമന്ത്രി