സപ്ലൈകോയില്‍ അവശ്യ സാധനങ്ങളുടെ സബ്‌സിഡി കുറയ്ക്കാനുള്ള തീരുമാനം സപ്ലൈകോയെ നിലനിര്‍ത്താനെന്ന് മന്ത്രി ജി.അനില്‍കുമാര്‍. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല വില കൂട്ടുന്നത്. നിസ്സഹായാവസ്ഥ ജനങ്ങളെ അറിയിക്കും. മൂന്നു മാസം കൂടുമ്പോള്‍ വില ക്രമീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ വില കൂട്ടുന്നത്. 13 ഇനം സാധനങ്ങളുടെ സബ്‌സിഡിയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുക.