ഇന്ത്യന്‍ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഭ്രമയുഗത്തിന് തിയറ്ററുകളില്‍ ആവേശ വരവേല്‍പ്. മമ്മുട്ടിയും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രതീക്ഷകള്‍ തെറ്റിക്കാതെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്ത്രതിനെയും അഭിനേതാക്കളെയും പുകഴ്ത്തുന്ന പോസ്റ്ററുകള്‍ ധാരാളം.ഇതുവരെ കാണാത്ത ഭാവങ്ങളിലെത്തിയ മമ്മൂട്ടിയുടെ പ്രകടനം ഏവരേയും ഞെട്ടിക്കുന്നതാണെന്നാണ് പുറത്ത് റിവ്യൂകള്‍.
ചില കമന്റുകള്‍ ഇങ്ങനെ: ഒരു രക്ഷയും ഇല്ല നിങ്ങളെ സമ്മതിച്ചു മമ്മൂക്ക, ലോകത്തെ എട്ടാമത്തെ അത്ഭുതം ഒരു മനുഷ്യനായതില്‍ അഭിമാനിക്കാം, അല്ലങ്കിലും, മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ മാത്രം നമ്മള്‍ ഞെട്ടിയാല്‍ മതിയല്ലോ, അഭിനയത്തോടുള്ള കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ എന്നിങ്ങനെയൊണ് പ്രേക്ഷകരുടെ അഭിപ്രായം.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരിയറില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ിതു തന്നെയാണ്് പ്രധാന ആകര്‍ഷണമെന്നാണ് ആരാധകരുടെ അഭിപ്രായം. കഥാപാത്ര പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് താരം. മമ്മൂട്ടിക്കൊപ്പം പാണനായി എത്തുന്ന അര്‍ജുന്‍ അശോകനും കൊടുമണ്‍ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാര്‍ഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങള്‍ അധികമില്ലെന്നതും ഭ്രമയുഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഭ്രമയുഗം റിലീസിന് കേരളത്തില്‍ നിന്ന് മാത്രമായി 3.0 കോടി രൂപ നേടും എന്നായിരുന്നു ഓര്‍മാക്‌സ് മീഡിയയുടെ പ്രവചനം. മാസ് സ്വഭാവമല്ലാത്ത ഒരു ചിത്രം ആയിരുന്നിട്ടും കളക്ഷനില്‍ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനാകുന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.