ജെ.എന്‍.യു.വില്‍ എം.ബി.എ.; അപേക്ഷ ക്ഷണിച്ചു

ജെ.എന്‍.യു.വില്‍ എം.ബി.എ.; അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (ജെ.എന്‍.യു.), അടല്‍ ബിഹാരി വാജ്പേയ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് (എ.ബി.വി.എസ്.എം.ഇ.), 2024-26ലെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഫെബ്രുവരി 28 വരെ അപോക്ഷിക്കാം.

അപേക്ഷകര്‍ക്ക്, പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്നുവര്‍ഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ച്ലര്‍ ബിരുദം/തത്തുല്യ യോഗ്യതവേണം. യോഗ്യതാ പ്രോഗ്രാമിന്റെ എല്ലാ വര്‍ഷത്തിലും/സെമസ്റ്ററിലും കൂടി മൊത്തം 50 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം.

യോഗ്യതാ കോഴ്‌സിന്റെ അന്തിമവര്‍ഷ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ജെ.എന്‍.യു. അറിയിക്കുന്ന കട്ട് ഓഫ് തീയതിയില്‍, യോഗ്യതനേടിയതിന്റെ രേഖ നല്‍കണമെന്ന വ്യവസ്ഥ അനുസരിച്ച് അപേക്ഷിക്കാം.

അപേക്ഷകര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ. എം.) നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2023 അഭിമുഖീകരിച്ചിരിക്കണം. കാറ്റ് 2023 രജിസ്‌ട്രേഷന്‍ നമ്പര്‍, സ്‌കോര്‍ എന്നിവ അപേക്ഷിക്കുമ്പോള്‍ നല്‍കണം.

 

 

 

 

ജെ.എന്‍.യു.വില്‍ എം.ബി.എ.; അപേക്ഷ ക്ഷണിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *