അരനൂറ്റാണ്ട് പിന്നിടുന്ന മലബാറിന്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി പരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. എം.ടി. വാസുദേവന്‍ നായര്‍ മുഖ്യ രക്ഷാധികാരിയും, മേയര്‍ ഡോ. ബീന ഫിലിപ്പ് ചെയര്‍ പേഴ്‌സണും ആയിരിക്കും.കഥാകൃത്ത് പി.കെ. പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.എന്‍.എം. സണ്ണിയെ ജനറല്‍ കണ്‍വീനറായി നിശ്ചയിച്ചു.
സാംസ്‌കാരിക കേരളത്തിന്റെ അമ്പത് വര്‍ഷം അടയാളപ്പെടുത്തുന്ന വിവിധ സാഹിത്യ ശാഖകളെകുറിച്ചുള്ള 15 പ്രഭാഷണങ്ങള്‍ ഓരോ മാസവും ഒന്ന് എന്ന രീതിയില്‍ സംഘടിപ്പിക്കും. അതത് രംഗത്തെ പ്രഗത്ഭരായ വ്യക്തികളായിരിക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. പ്രഭാഷണ പ്രബന്ധങ്ങള്‍ പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. സാംസ്‌കാരിക പ്രവര്‍ത്തകരെയും, എഴുത്തുകാരെയും ബുക്ക് ക്ലബ്ബിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരെയും ആദരിക്കല്‍, പുസ്തക പ്രകാശനം, പ്രദര്‍ശനം, അനുസ്മരണം തുടങ്ങിയ പരിപാടികള്‍ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടത്തുന്നതിന് തീരുമാനിച്ചു.
ഐസക് ഈപ്പന്‍, എ.കെ.രമേശ്, വില്‍സണ്‍ സാമുവല്‍, എം.എ. ജോണ്‍സണ്‍, പി.ടി.നിസാര്‍, ബാലചന്ദ്രന്‍ പുതുക്കുടി, ടി.പി.മമ്മു, ഡോ.കെ.വി.തോമസ്, മോഹനന്‍ പുതിയോട്ടില്‍, എസ്.എ. ഖുദ്‌സി, കോയ മുഹമ്മദ്, ഗോകുല്‍ദാസ്, ഹരീന്ദ്രനാഥ് എ.എസ്, സി. പി.എം അബ്ദു റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.ടി. വാസുദേവന്‍ നായര്‍ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു