ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് സംഗമവും, സമാദരണ സദസ്സും നടത്തി

ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് സംഗമവും, സമാദരണ സദസ്സും നടത്തി

തൃശൂര്‍ : ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ത്രിതില പഞ്ചായത്ത് മുന്‍ മെമ്പര്‍മാരുടെ സംഗമവും, സമാദരണ സദസ്സും ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്തു.ഫോര്‍മര്‍ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.സി. സുബ്രഹ്‌മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിനെ ആദരിക്കുകയും, ഏറ്റവും പ്രായം കുറഞ്ഞ വേദ വിദ്യാര്‍ത്ഥി പി.ആര്‍. അഭിരാമിനെ അനുമോദിക്കുകയും ചെയ്തു. അസോസിയേഷന്‍ ഭാരവാഹികളായ സി.എന്‍. ഗോവിന്ദന്‍കുട്ടി,വിടി ആന്റണി,വികാസ് ചക്രപാണി,വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മോളി തോമാസ്, ഗിന്നസ് സത്താര്‍ ആദൂര്‍, ഷീല ജോസ്, വി.കെ.സുലൈമാന്‍, സി.പി.ജോസ്,പി.വി.ഉമ്മര്‍കുഞ്ഞി, പി.ഐ.രാജുകുമാര്‍, ഡേവീസ് പുത്തൂര്‍, ഗീത ദാസ്, ഷൈലജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് സംഗമവും,
സമാദരണ സദസ്സും നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *