കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം

കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം

കര്‍ഷകര്‍ അവരുടെ ആവശ്യങ്ങളുന്നയിച്ച് രാജ്യ തലസ്ഥാനത്തേക്ക് നടത്താന്‍ നിശ്ചയിച്ച സമരം കേന്ദ്ര സര്‍ക്കാര്‍ പോലീസിനെയും മറ്റ് സംവിധാനങ്ങളുമുപയോഗിച്ച് ചെറുക്കുകയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്. ഭാരതരത്‌ന എം.എസ്.സ്വാമിനാഥന്റെ മകളും സാമ്പത്തിക വിദഗ്ധയുമായ മധുര സ്വാമിനാഥന്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് ഏറെ ശ്രദ്ധേയമാണ്. കര്‍ഷകരെ ഒപ്പം നിര്‍ത്തിവേണം എം.എസ്.സ്വാമി നാഥനെ ആദരിക്കാനെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. അന്നദാതാക്കളെ ക്രിമിനലുകളായി കണക്കാക്കരുത്. കര്‍ഷകരെ തടയാന്‍ ഹരിയാനയില്‍ ബാരിക്കേഡുകളും, ജയിലുകളും ഒരുക്കിയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യത്തെ മുന്‍നിര ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ കേള്‍ക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
കര്‍ഷകരെ ബല പ്രയോഗത്തിലൂടെ നേരിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അനുചിതമാണ്. ലോകം കണ്ട ഐതിഹാസികമായ ഒരു കര്‍ഷക സമരം രാജ്യം ദര്‍ശിച്ചതാണ്. ആ സമരത്തിന് മുന്‍പില്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നതും കര്‍ഷക സംഘടനകളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നു. കര്‍ഷക പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ ഭാരത ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാവൂ. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ നമുക്ക് അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികള്‍ ഒഴിവാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *