ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ സഭയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീണ്‍ ഭാരതബന്ദ് നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ.. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 4 മണിവരെ റോഡ് തടയലിന് ആഹ്വാനം ചെയ്തു. എന്നാല്‍ കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ.
രാവിലെ 10 മണിക്ക് രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമര സമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം.വിജയകുമാര്‍ അറിയിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ല്‍ ഡല്‍ഹിയില്‍ കര്‍ഷകസമരം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിന് സി.പി.എം. പിന്തുണ പ്രഖ്യാപിച്ചു.
നാളെ ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം