വിദേശനാണ്യ വിനിമയ ചട്ട ലംഘനം; പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണം

വിദേശനാണ്യ വിനിമയ ചട്ട ലംഘനം; പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണം

വിദേശനാണ്യ വിനിമയ ചട്ട ലംഘനം ആരോപിച്ച് പേയ്ടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം.ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയെന്നാരോപിച്ച് പേയിഎമ്മിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇഡി -എഫ്‌ഐയുടെ അന്വേഷണവും.
പുറത്തുനിന്നുള്ള നിക്ഷേപങ്ങളിലെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. വിലക്കിന് ആധാരമായ കാര്യങ്ങളില്‍ ആര്‍ബിഐയില്‍ നിന്നും ഇ.ഡി രേഖകള്‍ ആവശ്യപ്പെട്ടു.

വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് ഒന്നിന് ശേഷമുള്ള പേയ്ടിഎം പെയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ വിലക്കിയത്. പേയ്ടിഎം വാലറ്റിന്റെയും ഫാസ്ടാഗിന്റെയും കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ ആര്‍ബിഐ വൈകാതെ വിശദീകരണക്കുറിപ്പ് പുറത്തിറക്കും. പുതിയ നോഡല്‍ ബാങ്കിനെ കണ്ടെത്തി വാലറ്റ് പ്രതിസന്ധി പരിഹരിക്കാനാണ് കമ്പനിയുടെ ശ്രമം

ഫെബ്രുവരി ഒന്നിനാണ് പേടിഎമ്മിനോട് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങള്‍ ചെയ്യാനോ കഴിയില്ല.നിബന്ധനകള്‍ പാലിക്കാത്തതില്‍ കഴിഞ്ഞ വര്‍ഷം ആര്‍ബിഐ 5.39 കോടി രൂപ പേടിഎം പേയ്‌മെന്റ് ബാങ്കിന് പിഴയിട്ടിരുന്നു. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താനും 2022 മാര്‍ച്ചില്‍ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും പേടിഎമ്മിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പേടിഎമ്മിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ചത്.

 

 

 

 

വിദേശനാണ്യ വിനിമയ ചട്ട ലംഘനം;
പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണം

Share

Leave a Reply

Your email address will not be published. Required fields are marked *