കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള കോര്‍ട്ട് റോഡില്‍ നിന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന റണ്ടാം ഗേറ്റ് രാത്രിയും തുറക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ നസീര്‍ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാത്രി കാലങ്ങളില്‍ ഗേറ്റ് അടച്ചിടുകയാണ്. ഗേറ്റ് പ്രവര്‍ത്തിക്കാന്‍ ജീവനക്കാരില്ലെന്നാണ് അറിയുന്നത്. രണ്ടാം ഗേറ്റില്‍ ക്രോസായി ഒരു പാലം നിര്‍മ്മിക്കണമെന്നും ഇതുവഴി ജനങ്ങള്‍ അനുഭവിക്കുന്ന ട്രാഫിക് ബ്ലോക്കിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കും. നഗരത്തിലെ ഏറ്റവും തിരക്കേറിയ എസ്എംസ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ബീച്ചിലേക്കുള്ള റോഡുമെല്ലാം രണ്ടാം ഗേറ്റുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഗേറ്റ് അടച്ചിടുന്നതിനാല്‍ ഉണ്ടാകുന്ന ജനങ്ങളുടെ ബുദ്ധിമുട്ട്, ഇന്ധന നഷ്ടം എന്നിവയെല്ലാം ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. ഇക്കാര്യമുന്നയിച്ച് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരു ജീവനക്കാരനെ രാത്രി ഡ്യൂട്ടിക്ക് നിര്‍ത്തിയാല്‍ തീരുന്ന കാര്യത്തിന് പൊതു ജനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടത്തിന് അധികാരികള്‍ ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സ്ഥലം എം.പി, എം.എല്‍.എ, മേയര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.