കൈറ്റ് വിക്ടേഴ്‌സില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍

കൈറ്റ് വിക്ടേഴ്‌സില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍

തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ബുധനാഴ്ച മുതല്‍ എസ്.എല്‍.എല്‍.സി., പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു.

പത്താംക്ലാസിന് രാവിലെ പതിനൊന്നുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണുള്ളത്. ഇതിന്റെ പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ ഒമ്പതുമുതല്‍ പതിനൊന്നുവരെ കൈറ്റ് വിക്ടേഴ്‌സിലും വൈകുന്നേരം ആറുമുതല്‍ എട്ടുവരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടാകും.

പ്ലസ്ടുക്കാര്‍ക്ക് വൈകുന്നേരം മൂന്നുമുതല്‍ ആറുവരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകള്‍വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ ആറുമുതല്‍ ഒമ്പതുവരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടുമുതല്‍ പതിനൊന്നുവരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടാകും. സംപ്രേഷണ ടൈംടേബിള്‍ kite.kerala.gov.in ല്‍ ലഭ്യമാണ്.

 

കൈറ്റ് വിക്ടേഴ്‌സില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍

Share

Leave a Reply

Your email address will not be published. Required fields are marked *